മാരുതിയിലെ കലാപം: 31 പേർ കുറ്റക്കാരെന്ന്​ കോടതി

ന്യൂഡൽഹി: മാരുതിയുടെ മനേസർ പ്ലാൻറിൽ കലാപമുണ്ടാക്കുകയും മാ​നേജരെ കൊലപ്പെടുത്തുകയും ചെയ്​ത സംഭവത്തിൽ 31 പേർ കുറ്റക്കാരാണെന്ന്​ കോടതി. 2012ലാണ്​ കേസിനാസ്​പദമായ സംഭവം​. കമ്പനിയിലെ തൊഴിലാളികൾ കലാപം നടത്തുകയും എച്ച്​.ആർ മാനേജർ അവിനാഷ്​ കുമാർ ദേവിനെ കൊലപ്പെടുത്തുകയും ചെയ്​തിരുന്നു.

150 പ്രതികളാണ്​ കേസിലുണ്ടായരുന്നത്​. ഇതിൽ 117 പേരെ കുറ്റക്കാരല്ലെന്ന്​ കണ്ട്​ കോടതി വെറുതെ വിട്ടിരുന്നു. ക്രിമിനൽ ഗൂഢാലോചന, കൊലകുറ്റം എന്നീ വകുപ്പകളാണ്​​ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്​. കേസുമായി ബന്ധപ്പെട്ട്​ 11 പേർ ഇപ്പോഴും വിചാരണ തടവുകാരായി ജയിലിലാണ്​. 

കോടതി വിധിയുടെ പശ്​ചാത്തലത്തിൽ മാരുതിയുടെ നിർമാണശാലയുടെ സു​രക്ഷ പൊലീസ്​ വർധിപ്പിച്ചു. ജില്ല ഭരണകൂടം മാരുതിയുടെ നിർമാണശാലക്ക്​ 500 മീറ്റർ ചുറ്റളവിൽ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്​. മാർച്ച്​ 10 മുതൽ 15 വരെയാണ്​ നിരോധനജ്ഞ. 

Tags:    
News Summary - 31 Convicted For Deadly Maruti Riot, Haryana Manager Was Killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.