Representational Image

മുംബൈയിൽ വിമാനം ഇടിച്ച് 36 ഫ്ലെമിംഗോ പക്ഷികൾ ചത്തു; വിമാനത്തിന് തകരാർ, സുരക്ഷിതമായി നിലത്തിറക്കി

മുംബൈ: ദുബൈയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന എമിറേറ്റ്സ് വിമാനമിടിച്ച് 36 ഫ്ലെമിംഗോ പക്ഷികൾ ചത്തു. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. ഇന്നലെ രാത്രി 9.18ഓടെയാണ് സംഭവം.

 

310 യാത്രക്കാരായിരുന്നു എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈയിലെ ലക്ഷ്മി നഗർ മേഖലയിൽ വെച്ചാണ് കൂട്ടമായി പറക്കുകയായിരുന്ന ഫ്ലെമിംഗോകളെ വിമാനം ഇടിച്ചത്. വിമാനത്തിന് തകരാർ സംഭവിച്ചെങ്കിലും സുരക്ഷിതമായി ലാൻഡ് ചെയ്തെന്ന് വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

വിവരം ലഭിച്ചതിനെ തുടർന്ന് അഡി. ചീഫ് കൺസർവേറ്ററുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ 36 ഫ്ലെമിംഗോകളെ ചത്തനിലയിൽ കണ്ടെത്തി. 

Tags:    
News Summary - 36 flamingos killed after Emirates flight hits them, suffers damages but lands safely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.