രാജ്യത്ത്​ കോവിഡ്​ വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 36,370 കോവിഡ്​ ബാധിതർ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ പുതുതായി രോഗം സ്​ഥിരീകരിച്ചത്​ 36,370 പേർക്ക്​. ജൂ​ലൈക്ക്​ ശേഷം ആദ്യമായാണ്​ 30,000ത്തോളം കേസുകൾ റിപ്പോർട്ട്​ ​ചെയ്യുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂ​ലൈ 18ന്​ 36,000ത്തിൽ താഴെ കേസുകൾ മാത്രമാണ്​ റി​പ്പോർട്ട്​ ചെയ്​​തത്​.

24 മണിക്കൂറിനിടെ 488 ​മരണമാണ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1,19,502 ആയി. സെപ്​റ്റംബറിൽ കോവിഡ്​ മരണനിരക്ക്​ 1.5 ശതമാനത്തിലെത്തിയിരുന്നു. നിലവിൽ ഒരു ശതമാനത്തിൽ താഴെയാണ്​ മരണനിരക്ക്.

79.46 ലക്ഷം പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. സെപ്​റ്റംബറിൽ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം ഒരുലക്ഷത്തിന്​ അടുത്തെത്തിയിരുന്നു. 6,25,857 ​പേരാണ്​ രാജ്യത്ത്​ ചികിത്സയിലുള്ളത്​. രോഗമുക്തി നിരക്ക്​ കഴിഞ്ഞദിവസം 90 ശതമാനത്തിന്​ മുകളിലെത്തിയിരുന്നു.

​നിലവിൽ കേരളത്തിലും മഹാരാഷ്​ട്രയിലുമാണ്​ രോഗവ്യാപനം കൂടുതൽ. 

Tags:    
News Summary - 36,370 Fresh Covid Cases In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.