ന്യൂഡൽഹി: അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങുമായുള്ള കരാർപ്രകാരം ഇന്ത്യ 37 സൈനിക ഹെലികോപ്റ്ററുകൾ വാങ്ങി. 22 അപ്പാച്ചെ ഹെലികോപ്റ്ററുകളും 15 ചിനൂക്ക് ഹെലികോപ്റ്ററുകളുമാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.
ഇതിൽ അവസാന അഞ്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം നിലനിൽക്കെ കഴിഞ്ഞ മാസമാണ് കൈമാറിയത്. ഇവ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചതായും അധികൃതർ പറഞ്ഞു. ഇന്ത്യൻ സായുധ സേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ബോയിങ് കമ്പനി അധികൃതരും അറിയിച്ചു.
ലോകത്തിലെ ഏറ്റവും നൂതനമായ വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകളിൽ ഒന്നാണ് എ.എച്ച് -64 ഇ അപ്പാച്ചെ ഹെലികോപ്റ്റർ. യു.എസ് സൈന്യവും ഇതുപയോഗിക്കുന്നുണ്ട്. സൈനികരെയും യുദ്ധോപകരണങ്ങളും വഹിക്കുന്നതിനാണ് ചിനൂക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. 2015 സെപ്റ്റംബറിലാണ് വ്യോമസേനയ്ക്കായി 22 അപ്പാച്ചെ ഹെലികോപ്റ്ററുകളും 15 ചിനൂക്കുകളും വാങ്ങാൻ ഇന്ത്യ ബോയിംഗുമായി കോടിക്കണക്കിന് രൂപയുടെ കരാർ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.