േകാട്ട: രാജസ്ഥാനിൽ 38ഓളം ഗോത്ര വിഭാഗത്തിൽപ്പെട്ട സ്ത്രീകളെയും കുട്ടികളെയും സമീപഗ്രാമവാസികൾ തട്ടിക്കൊണ്ടുപോയി. രാജസ്ഥാൻ -മധ്യപ്രേദശ് അതിർത്തി ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് മോഷണം വ്യാപകമായതാണ് അതിക്രമത്തിന് കാരണം.
മധ്യപ്രദേശ് അതിർത്തിയോട് ചേർന്നുകിടക്കുന്ന രാജസ്ഥാനിലെ ജാൽവാർ ജില്ലയിൽ കഞ്ചാർ ഗോത്ര വിഭാഗത്തിൽപ്പെട്ടവർ താൽകാലിക കുടിലുകെട്ടിയാണ് താമസം. മധ്യപ്രദേശ് അതിർത്തി ഗ്രാമമായ രത്ലം ജില്ലയിൽ മോഷണം പതിവായതോടെ കഞ്ചാർ ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണ് മോഷണം നടത്തുന്നതെന്ന് ഗ്രാമവാസികൾ കണ്ടെത്തി. പ്രദേശത്തുനിന്ന് ഒരു ബൈക്ക് മോഷണം പോയതോടെ ഗ്രാമവാസികൾ പ്രകോപിതരാകുകയായിരുന്നുെവന്ന് രാജസ്ഥാൻ പൊലീസ് ഓഫിസർ ബൻവർ സിങ് പറഞ്ഞു.
ബൈക്ക് മോഷണം ശ്രദ്ധയിൽപ്പെട്ടതോടെ കലാസ്യ ഗ്രാമത്തിലെ നൂറോളം പുരുഷൻമാർ തോക്കും ഇരുമ്പുദണ്ഡും ലാത്തിയുമെടുത്ത് കഞ്ചാർ വിഭാഗം താമസിക്കുന്നിടത്ത് ബസും കാറും നിരവധി മോട്ടോർ സൈക്കിളുകളുമായി എത്തുകയായിരുന്നു.
തുടർന്ന് ഇവർ താമസിച്ചിരുന്ന കുടിലുകൾ വളഞ്ഞു. അവിടെ പുരുഷൻമാരെ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി ബസിലും കാറിലും കയറ്റി മധ്യപ്രദേശിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ ബസിനെ പിന്തുടരാൻ പൊലീസ് ശ്രമിച്ചതോടെ തട്ടികൊണ്ടുപോയവർ അക്രമാസക്തരാകുകയും ഒരു സ്ത്രീയെ ബസിൽനിന്ന് തള്ളിയിടുകയും ചെയ്തു.
പിന്നീട് പൊലീസ് മധ്യപ്രദേശിലെ ഗ്രാമത്തിലെത്തി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചു. അക്രമത്തിൽ പങ്കെടുത്ത നൂറോളം പേർക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കലാപത്തിനും ഉൾപ്പെടെ കേസുകൾ ചുമത്തി. േകസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായതായും തട്ടിക്കൊണ്ടുപേകാൻ ഉപയോഗിച്ച വാഹനങ്ങളും ആയുധവും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.