ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളിൽ 39 എണ്ണവും ഇന്ത്യയിൽ; രാജ്യങ്ങളിൽ ഇന്ത്യ എട്ടാമത്

ന്യൂഡൽഹി: ലോകത്ത് വായു മലിനീകരണം കൂടുതലുള്ള 50 നഗരങ്ങളിൽ 39 എണ്ണവും ഇന്ത്യയിൽ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഏറ്റവും മലിനമായ രാജ്യങ്ങളിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. നേരത്തെയുണ്ടായിരുന്ന അഞ്ചാം സ്ഥാനം ഇന്ത്യ മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ചാഡ്, ഇറാഖ്, പാകിസ്താൻ, ബഹറൈൻ, ബംഗ്ലാദേശ്, ബുർഖിനോ ഫാസോ, കുവൈറ്റ്, ഇന്ത്യ, ഈജിപ്ത്, താജിക്കിസ്താൻ എന്നിവയാണ് മലിനീകരണം കൂടുതലുള്ള രാജ്യങ്ങൾ. പി.എം 2.5 അടിസ്ഥാനമാക്കി 131 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

നഗരങ്ങളിൽ പാകിസ്താനിലെ ലാഹോറാണ് ഏറ്റവും മലിനമായ നഗരം. ചൈനയിലെ ഹോടനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് രാജസ്ഥാനിലെ ഭിവാദിയും നാലാമതായി രാജ്യ തലസ്ഥാനമായ ഡൽഹിയും വരുന്നു. മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ ആദ്യ പത്തിൽ ആറെണ്ണവും ഇന്ത്യയിൽ നിന്നാണ്. മലിനീകരണം കൂടുതലുള്ള ആദ്യ 20 നഗരങ്ങളിൽ 14 എണ്ണവും ഇന്ത്യയിലാണ്.

Tags:    
News Summary - 39 Of World's 50 Most Polluted Cities Are In India: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.