മും​ബൈ​ ക്രിസ്​റ്റൽ ടവർ തീപിടിത്തം: കെട്ടിടം നിർമാണ കമ്പനി ഉടമ അറസ്​റ്റിൽ

മും​ബൈ​: മും​ബൈ​യി​ലെ ദാദർ പ്രദേശത്ത് ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി നാലു പേർ മരിച്ച സംഭവത്തിൽ കെട്ടിട നിർമാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ റസാഖ് ഇസ്മായിൽ എന്നയാളാണ് പിടിയിലായത്. 

ബഹുനില കെട്ടിടത്തിന്‍റെ നിർമാണത്തിൽ സുരക്ഷാ വീഴ്ച വരുത്തിയ ഇയാൾക്കെതിരേ മഹാരാഷ്ട്ര ഫയർ പ്രിവെൻഷൻ ആൻഡ് ലൈഫ് സേഫ്റ്റി ആക്ട് 2006 പ്രകാരമാണ് കേസെടുത്തത്. 

ബു​ധ​നാ​ഴ്ച രാ​വി​ലെയാണ്​​ മും​ബൈ​യി​ലെ പ​രേ​ലി​ലു​ള്ള 17 നില പാർപ്പിട സമുച്ചയമായ ക്രിസ്റ്റൽ ടവറിൽ തീപിടുത്തമുണ്ടായത്​. കെട്ടിടത്തി​​​െൻറ  12-ാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സംഭവത്തിൽ നാലു പേർ മരിക്കുകയും  13 പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്​തു. ക്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നടന്നത്. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്നും ലെ​വ​ൽ-2 തീ​പി​ടി​ത്ത​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ഗ്നി​ശ​മ​ന​സേ​ന അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - 4 Dead, Many Injured In Mumbai Highrise Fire, Builder Arrested- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.