ചെന്നൈ: ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ ജീവനൊടുക്കിയതിനെ തുടർന്ന് നാല് പെൺകുട്ടികൾ അനാഥരായി. ഗോപി(38), ഭാര്യ കന്നിയമ്മാൾ(35), ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷ്(38) എന്നിവരാണ് ജീവനൊടുക്കിയത്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഗോപി ഒരു ഇറച്ചിക്കട നടത്തി വരികയാണ്. ഭാര്യ കന്നിയമ്മാൾ അവിെട സഹായിയാണ്. ഇവർക്ക് 16 വയസുള്ള ഒരു മകളുണ്ട്. സുരേഷിന് ഭാര്യയും മൂന്ന് പെൺമക്കളുമാണുള്ളത്.
കന്നിയമ്മാളും സുരേഷുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. തുടർന്ന് ഗോപി ഇരുവരുമായും വാക്കേറ്റത്തിലേർപ്പെട്ടു. ശേഷം ശനിയാഴ്ച രാത്രിയിൽ മൂന്നു പേരും ചേർന്ന് ജീവനൊടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.