ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ നിലപാടുകളെ വിമർശിച്ചതിന് നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയിൽനിന്ന് മൂന്നു പേരെ പുറത്താക്കി. പകരം റിപ്പബ്ലിക് ടി.വി മാനേജിങ് ഡയറക്ടറും അവതാരകനുമായ അർണബ് ഗോസ്വാമി, മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ, ബി.ജെ.പി എം.പി വിനയ് സഹസ്രാബ്ദെ, ഇന്ദിര ഗാന്ധി നാഷനൽ സെൻറർ ഫോർ ആർട്സ് ചെയർമാർ റാം ബഹാദൂർ എന്നിവരെ നിയമിച്ചു. 2025 ഏപ്രിൽ 25 വരെയാണ് നിയമനം. ഇതുസംബന്ധിച്ച് ഒക്ടോബർ 29ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
നെഹ്റു മ്യൂസിയം സൊസൈറ്റിയോടുള്ള കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിച്ചതിനു സാമ്പത്തിക വിദഗ്ധൻ നിതിൻ ദേശായി, പ്രഫ. ഉദയൻ മിശ്ര, ബി.പി. സിങ് എന്നിവരെയാണ് മാറ്റിയത്. സൊസൈറ്റിയിെല മറ്റൊരംഗമായ പ്രതാപ് ഭാനു മെഹ്ത രാഷ്ട്രീയ സമ്മർദം ശക്തമായതിനെത്തുടർന്ന് നേരത്തേ രാജിക്കത്ത് നൽകിരുന്നു. മെഹ്തയുടെ രാജി സീകരിച്ചതായും മന്ത്രാലയം അറിയിച്ചു. പാണ്ഡിത്യവും ആർജവവുമുള്ളവരെയാണ് നെഹ്റു മെേമ്മാറിയൽ സൊസൈറ്റിയിൽനിന്ന് സർക്കാർ പുറത്താക്കിയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.