ഇംഫാൽ: സംസ്ഥാനത്ത് കമാൻഡോ ഓപ്പറേഷനിലൂടെ 40 ഭീകകരരെ വധിച്ചുവെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. വിവിധ മേഖലകളിലായി നടന്ന ഓപ്പറേഷനിലൂടെയാണ് ഭീകരരെ വധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സംഭവം.
തീവ്രവാദികള്‍ എം- 16, എ.കെ- 47 തോക്കുകളും സ്‌നിപ്പര്‍ ഗണ്ണുകളും ഉപയോഗിച്ചാണ് സാധാരണക്കാര്‍ക്കെതിരെ ആക്രമണം നടത്തുന്നത്. വിവിധ ഗ്രാമങ്ങളിലേക്ക് വീടുകള്‍ക്ക് തീവെക്കുന്നു. 33 ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം ലഭിച്ചതെന്നും ബിരേന്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വംശീയ കലാപം നിരവധി ജീവനുകളെടുത്തത്തിന് പിന്നാലെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായത്. ഗോത്രവിഭാഗത്തിൽ ഉൾപ്പെടാത്ത മെയ്തേയ് വിഭാഗത്തിന് പട്ടിക വർഗ പദവി നൽകിയതിനെതിരെ ആരംഭിച്ച പ്രതിഷേധമാണ് വംശീയ കലാപമായി മാറിയത്. മെയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ 70 ഓളം പേർ കൊല്ലപ്പെടുകയും 30,000 ഓളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.