ന്യൂഡൽഹി: തുടർച്ചയായ ഏഴാം ദിവസവും രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50,000ത്തിൽ താഴെ. 24 മണിക്കൂറിനിടെ 41,100 േപർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 88.84 ലക്ഷം കടന്നു. ഒരു ഘട്ടത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലെത്തിയിരുന്നു.
അതേസമയം ദീപാവലി ആഘോഷങ്ങൾ കഴിയുന്നതോടെ ഉത്തരേന്ത്യയിൽ അടക്കം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ.
447 മരണവും കൂടി 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,29,635 ആയി. 4.79 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. 81.6 ലക്ഷം പേർ രോഗമുക്തി നേടി.
അതേസമയം ലോകത്ത് കോവിഡ് ബാധിതർ അഞ്ചുകോടി കടന്നു. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കോവിഡിെൻറ രണ്ടാംവരവ് സ്ഥിരീകരിച്ചതോടെ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കോവിഡ് ബാധിച്ച് 13 ലക്ഷം പേരുടെ ജീവനാണ് ഇതുവരെ നഷ്ടപ്പെട്ടത്.
അതേസമയം ബഹുരാഷ്ട്ര കമ്പനിയായ ഫൈസർ വികസിപ്പിച്ചെടുത്ത വാക്സിൻ കോവിഡ് വ്യാപനത്തെ തടയുമെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തിയിരുന്നു. കോവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസർ നേരത്തെ അറിയിച്ചിരുന്നു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ അനുമതി ലഭിച്ചാൽ വാക്സിൻ പുറത്തിറക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.