പട്‌ന: ആത്മഹത്യ ചെ്ത നിലയിൽ കാണപ്പെട്ട നടൻ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. ബോളിവുഡിൽ വൻ റെയ്ഡുകൾക്കും മയക്കുമരുന്ന് വേട്ടക്കും ഒക്കെ കാരണമായ മരണമായിരുന്നു സുശാന്തിേന്റത്. സുശാന്തിന്‍റെ കുടുംബത്തിലേക്ക് വീണ്ടും ഒരു ദുഃഖവാർത്ത എത്തിയിരിക്കുകയാണ്. ബിഹാറിൽ നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ അഞ്ച് ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു.
അപകടത്തിൽ മരണപ്പെട്ടവരിൽ രജ്പുതിന്റെ ഭാര്യാ സഹോദരനും മറ്റ് ബന്ധുക്കളും ഉൾപ്പെടുന്നു. നിലവിൽ ഹരിയാന എ.ഡി.ജി.പിയായി ചുമതലയേറ്റ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഒ.പി സിംഗിന്‍റെ ഭാര്യ സഹോദരനും മരണപ്പെട്ടവരിലുണ്ട്.
തിങ്കളാഴ്ച പട്‌നയിൽ വച്ചാണ് സിംഗിന്‍റെ സഹോദരി മരിച്ചത്. ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത് ജാമുയിയിലേക്ക് മടങ്ങൂം വഴിയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന എസ്.യു.വിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് സിക്കന്ദ്ര-ശൈഖ്പുര റോഡിൽ എൽ.പി.ജി സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിൽ വാഹനം ഇടിക്കുകയായിരുന്നു. സിങ്ങിന്‍റെ ഭാര്യാസഹോദരൻ ലാൽജിത് സിംഗ്, അമിത് ശേഖർ സിംഗ്, രാമചന്ദ്ര സിംഗ്, ഡി. ജി കുമാരി, ഡ്രൈവർ പ്രീതം കുമാർ എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ നാലുപേരെ ചികിത്സയ്ക്കായി പട്നയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് ബിഹാർ മന്ത്രിയും രാജ്പുതിന്‍റെ ബന്ധുവുമായ നീരജ് സിംഗ് ബബ്‌ലു അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ ജമുയിയിലെത്തി.2020 ജൂൺ 14 നാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ മുംബൈയിലെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.