ന്യൂഡൽഹി: രാജ്യത്ത് പിടിവിട്ട് കുതിക്കുന്ന കോവിഡ് ബാധ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. പരമോന്നത നീതി പീഠത്തിലെ 50 ശതമാനത്തോടടുത്ത് ജീവനക്കാർക്ക് രോഗം പിടിപെട്ടതായാണ് റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയാകും കോടതി വാദം കേൾക്കുകയെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
കോടതി മുറിയടക്കം കോടതിയും പരിസരവും അണുവിമുക്തമാക്കി. വിവിധ ബെഞ്ചുകൾ ഇപ്പോൾ ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ ഒരു മണിക്കൂർ വൈകി ഇരിക്കും.
കോവിഡിന്‍റെ പുതിയ തരംഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യമിപ്പോൾ. ഒരാഴ്ചക്കുള്ളിൽ 10 ലക്ഷത്തിലേറെ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച മാത്രം 1,52,879 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
മഹാമാരി മൂലം മരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഞായറാഴ്ച 839 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും വലിയ മരണ നിരക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.