റെയിൽവേ 500 തീവണ്ടികളുടെ വേഗം വർധിപ്പിക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ 500 ദീർഘദൂര തീവണ്ടികളുടെ വേഗം വർധിപ്പിക്കുന്നു. തീവണ്ടികളുടെ യാത്ര സമയത്തിൽ രണ്ട്​ മണിക്കൂർ വരെ കുറവ്​ വരുത്താനാണ്​ നീക്കം. നവംബർ പുറത്തിറങ്ങുന്ന റെയിൽവേ കലണ്ടറിൽ ഇൗ മാറ്റം ഉൾപ്പെടുമെന്നാണ്​ റിപ്പോർട്ട്​. 

നേരത്തെ തീവണ്ടികളുടെ യാത്ര സമയം കുറക്കണമെന്ന നിർദേശം റെയിൽവേ മന്ത്രി പിയുഷ്​ ഗോയൽ നൽകിയിരുന്നു. യാത്ര സമയം കുറക്കുന്നത്​ വഴി  തീവണ്ടികളുടെ അറ്റകുറ്റപണിക്ക്​ കൂടുതൽ സമയം ലഭിക്കുമെന്ന മെച്ചവുമുണ്ട്​. 

തീവണ്ടി കോച്ചുകൾ പരാമവധി ഉപേയാഗിക്കാനും റെയിൽവേ ശ്രമം നടത്തും. 50 തീവണ്ടികൾ സൂപ്പർഫാസ്​റ്റാക്കാനും നീക്കമുണ്ട്​. തീവണ്ടികൾ സ്​റ്റേഷനിൽ നിർത്തുന്ന സമയത്തിൽ കുറവ്​ വരുത്താനും യാത്രക്കാർ കുറവുള്ള സ്ഥലങ്ങളിൽ നിർത്തുന്നത്​ ഒഴിവാക്കാനും റെയിൽവേ തീരുമാനമുണ്ട്​​.

Tags:    
News Summary - 500 long-distance trains to run quicker from next month-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.