രാജസ്​ഥാനിൽ സ്വകാര്യബസ്​ വൈദ്യ​ുത ലൈനിൽ തട്ടി തീപിടിച്ച്​ ആറുമരണം; 19 പേർക്ക്​ പരിക്ക്​

ജയ്​പുർ: രാജസ്​ഥാനിൽ സ്വകാര്യബസ്​ വൈദ്യുത ലൈനിൽ തട്ടി തീപിടിച്ച്​ ആറുമരണം. 19 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

രാജസ്​ഥാനിലെ ജലോർ ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മന്ദോറിൽനിന്ന്​ ബീവറിലേക്ക്​ നിറയെ യാത്രക്കാരുമായി പോയ ബസാണ്​ അപകടത്തിൽപ്പെട്ടത്​. ബസ്​ വഴിതെറ്റി ഉൾഗ്രാമമായ ​മഹേഷ്​പുരയിലേക്കുള്ള വഴിയി​െലത്തുകയായിരുന്നു. അവിടെവച്ച് വൈദ്യുത ലൈനിൽ ബസ്​ തട്ടുകയും തീപിടിക്കുകയുമായിരുന്നു.

ആറുപേർ സംഭവ സ്​ഥലത്തുവെച്ചുതന്നെ മരിച്ചു. ആറുപേരെ അതീവ ഗുരുതര നിലയിൽ ​േജാധ്​പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 പേരെ ചെറിയ പരിക്കുകളോടെ ജലോറിലെ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ചീഫ്​ മെഡിക്കൽ ഓഫിസർ ഡോ. എസ്​.പി. ശർമ പറഞ്ഞു. 

Tags:    
News Summary - 6 killed 19 injured after bus catches fire in Rajasthans Jalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.