ലഖ്നോ: അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയതിന് പിന്നാലെ 60കാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബറെയ്ലിയിലാണ് സംഭവം. ഷേർ മുഹമ്മദ് എന്നയാളാണ് ആത്മഹത്യ ചെയ്തത്.
ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരഞ്ഞിറങ്ങിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയെ അന്വേഷിച്ച് മുഹമ്മദിന്‍റെ വീടിന് പരിസരത്തെത്തിയ കുടുംബം കുട്ടിയെ പ്രതി ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതായാണ് കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയെ കുടുംബം ഉടനടി ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു.
തനിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് മനസിലാക്കിയ പ്രതി പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹം പോസ്റ്റമാർട്ടത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.