പട്ന: 60 വർഷം മുമ്പ് ഗാന്ധിയൻ വിനോബ ഭാവെയുടെ 'ഭൂദാൻ ആന്ദോളൻ' മുന്നേറ്റത്തിന്റെ ഭാഗമായി ലഭിച്ച 1.60 ലക്ഷം ഏക്കർ ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാനൊരുങ്ങി ബിഹാർ സർക്കാർ. ഈ ഡിസംബറിനുശേഷം വിതരണം നടത്തുമെന്നാണ് ബിഹാർ റവന്യൂ അധികൃതർ പറയുന്നത്. മിക്ക േപ്ലാട്ടുകളും 50കളിലും 60കളുടെ ആദ്യവും സംഭാവന ചെയ്യപ്പെട്ടവയാണ്. എന്നാൽ, ഇതിൽ പലതിനും കൃത്യമായ രേഖകളില്ലാത്ത പ്രശ്നമുണ്ട്. ചില ഭൂമിയാകട്ടെ കാട്ടിലും പുഴയോരങ്ങളിലും മറ്റുമാണ്.
ഇതിൽ, വിതരണംചെയ്യാൻ യോഗ്യമെന്ന് കണ്ടെത്തുന്നവയാണ് കൈമാറുന്നത്. 'ഭൂദാൻ ആന്ദോളനി'ലേക്ക് സംസ്ഥാനത്തുനിന്ന് ലഭിച്ച 6.48 ഏക്കർ ഭൂമി കൈകാര്യംചെയ്തതിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കിട്ടിയാൽ തുടർനടപടികളുണ്ടാകുമെന്നും അധികൃതർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.