മുംബൈ: മുംബൈ മാരത്തൺ 2020ൽ പങ്കെടുക്കവെ 64കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽ ഓ ടിക്കൊണ്ടിരുന്ന ഗജനൻ മൽജാൽക്കർ ആണ് മരിച്ചത്. മാരത്തണിൽ പങ്കെടുത്ത് നാല് കിലോമീറ്റർ ദൂരം ഓടിയെത്തിയപ്പോഴേക്ക് തളർന്ന് വീഴുകയായിരുന്നു. ഉടനെ ബോംബെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
40 കാരനായ ഹിമാൻഷു താക്കൂർ ഉൾപ്പെടെ രണ്ട് പേരെ കൂടി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹിമാൻഷു താക്കൂറിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. മറ്റൊരാൾ ആശുപത്രി വിട്ടു. അർദ്ധ മാരത്തൺ രാവിലെ 5.15നും 10 കിലോമീറ്റർ ഓട്ടം രാവിലെ 6.30നുമായിരുന്നു ആരംഭിച്ചത്.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് (സി.എസ്.ടി) സ്റ്റേഷനിൽ നിന്നാണ് 10കി.മി മാരത്തൺ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.