നമസ്കാരത്തിനിടെ പള്ളിക്കരികെ ഹനുമാൻ ചാലിസ ചൊല്ലി; യു.പിയിൽ ഏഴു പേരെ കസ്റ്റഡിയിലെടുത്ത് വിട്ടു

വാരാണസി (യു.പി): കോളജ് കാമ്പസിനകത്തെ പള്ളിയിൽ നമസ്കാരം നടക്കുന്നതിനിടെ ഹനുമാൻ ചാലിസ ചൊല്ലിയ സംഭവത്തിൽ ഏഴു വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

വാരണസിയിലെ ഉദയ് പ്രതാപ് കോളജ് വളപ്പിലെ പള്ളിയിൽ മറ്റു വിദ്യാർഥികൾ നമസ്കരിക്കുന്നതിനിടെയാണ് സംഭവം.

നമസ്കരിക്കുന്ന വിദ്യാർഥികൾക്കെതിരെയല്ല, പുറത്തുനിന്നുള്ളവർ പള്ളിയിൽ പ്രാർഥനക്ക് ഒത്തുകൂടുന്നതിൽ പ്രതിഷേധിക്കാനാണ് ഹനുമാൻ ചാലിസ ചൊല്ലിയതെന്നാണ് വിദ്യാർഥി നേതാവ് വിവേകാനന്ദ് സിങ് അവകാശപ്പെട്ടത്. നമസ്‌കാരത്തിന്റെ പേരിൽ പുറത്തുനിന്നുള്ളവർ കോളജ് വളപ്പിൽ എത്തുന്നത് അംഗീകരിക്കാനാവില്ല. വിദ്യാർഥികൾ കോളജ് വളപ്പിലെ പള്ളിയിലോ ക്ഷേത്രത്തിലോ നമസ്‌കരിക്കുകയോ ആരാധന നടത്തുകയോ ചെയ്യുന്നതിൽ പ്രശ്‌നമില്ല- സിങ് പറഞ്ഞു.

പ്രതിഷേധത്തിൽ വിദ്യാർഥികൾ ഉറച്ചുനിന്നെന്നും ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് വൈകിട്ട് വിട്ടയച്ചെന്നും വാരാണസി കാൻറ് ഏരിയ അഡീഷനൽ പൊലീസ് കമീഷണർ വിദുഷ് സക്‌സേന പ്രതികരിച്ചു. കാമ്പസിലെ പള്ളി വഖഫ് സ്വത്താണെന്ന അവകാശവാദം മുമ്പേ ഉണ്ടെന്നും അത് തള്ളികൊണ്ട് മറുപടി നൽകിയെന്നും കോളജ് പ്രിൻസിപ്പൽ ഡി. കെ സിങ് പറഞ്ഞു.

Tags:    
News Summary - Varanasi: 7 detained briefly for chanting Hanuman Chalisa during namaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.