ഡൽഹിയിൽ‌ 65 കാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: ഡൽഹിയിൽ 65കാരിയായ സ്ത്രീ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ബുരാരി പ്രദേശത്താണ് സംഭവം. രാജവതി ദേവിയാണ് കൊല്ലപ്പെട്ടത്.

സംഭവം നടക്കുമ്പോൾ രാജവതി ദേവിയുടെ മകനും മരുമകളും വീട്ടിലുണ്ടായിരുന്നില്ല. ഇവർ വീട്ടിലെത്തിയപ്പോഴാണ് രാജവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കൊലപാതകത്തിന് ശേഷം അക്രമികൾ വീടിന് തീകൊളുത്താനും ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - murder, Burari, Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.