ജമ്മു: നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ച് പാക് സേന നടത്തുന്ന ഷെല്ലാക്രമണത്തിനും വെടിവെപ്പിനും കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സേന. നിയന്ത്രണരേഖയോടു ചേർന്ന് പാകിസ്താെൻറ ഏഴു സൈനിക പോസ്റ്റുകൾ തകർത്തതായി സേന ഉദ്യോഗസ്ഥർ പറഞ്ഞു.
അതിർത്തിയോടു ചേർന്ന് രജൗരി, പൂഞ്ച് ജില്ലകളിൽ പാക് ഭാഗത്തുനിന്നുള്ള ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിലാണ് സൈന്യം തിരിച്ചടിച്ചത്. ബി.എസ്.എഫ് ഇൻസ്പെക്ടറും അഞ്ചു വയസ്സുള്ള ബാലികയുമടക്കം മൂന്നു പേർ തിങ്കളാഴ്ച കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും െചയ്തിരുന്നു. ചൊവ്വാഴ്ച രാവിലെയും പൂഞ്ച് ജില്ലയിലും നൗഷേര മേഖലയിലും പാകിസ്താൻ മോർട്ടാർ ഷെൽ വർഷിച്ചു. ഷാപുർ സബ് സെക്ടറിലും പാക് ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായി. ഗ്രാമീണർ ഭീതിയിലാണ്.
നിയന്ത്രണരേഖയോടു ചേർന്ന് പാക്കധീന കശ്മീരിലെ രാഖ്ചിക്രി, റവാലകോട്ട് പ്രദേശത്തെ പാക് സൈനിക പോസ്റ്റുകളാണ് സൈന്യം തകർത്തത്. പാക് ഭാഗത്ത് ആളപായം ഉൾപ്പെടെ കനത്ത നാശനഷ്ടങ്ങളുണ്ടായി. മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താെൻറ ഇൻറർ സർവിസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.