700 പൊലീസുകാർ ഒന്നിച്ചു; നാല്​ വയസുകാരിയെ ബലാത്സംഗം ചെയ്​തു​ കൊന്ന കേസിലെ പ്രതി 24 മണിക്കൂറിനുള്ളിൽ പിടിയിൽ

ജയ്​പൂർ: 700 പൊലീസുകാരുടെ സഹായത്തോടെ ബലാത്സംഗകേസ്​ പ്രതിയെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ്​ ചെയ്​ത്​ അന്വേഷണസംഘം. നാല്​ വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ പ്രതിയാണ്​​ പിടിയിലായത്​. ജയ്​പൂർ റൂറൽ ​െപാലീസ്​ സുപ്രണ്ട്​ ശങ്കർ ദത്ത്​ ശർമ്മയാണ്​ അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ടത്​.

തുടക്കത്തിൽ കേസിനെ സംബന്ധിച്ച്​ കാര്യമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന്​ ശങ്കർ ദത്ത്​ ശർമ്മ പറഞ്ഞു. കേസിലെ പ്രതിയായ സുരേഷ്​ കുമാർ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്തത്​ ​അന്വേഷണം പ്രതിസന്ധിയിലാക്കി. വീട്ടിലേക്ക്​ പോകുന്ന വഴിയിൽ നിന്നാണ്​ സുരേഷ്​ കുമാർ നാല്​ വയസുകാരിയെ തട്ടി​െകാണ്ടു പോയത്​. പിന്നീട്​ ഏഴു​ കിലോ മീറ്റർ അകലെയുള്ള കുളത്തിന്​ സമീപത്തെത്തിച്ച്​ ബലാത്സംഗം ചെയ്​തതിന്​ ശേഷം കൊലപ്പെടുത്തി.

കൊലപാതകത്തിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയതോടെ ​െപാലീസ്​ കടുത്ത സമ്മർദത്തിലായി. എന്നാൽ അന്വേഷണത്തിനായി 700ഓളം പൊലീസുകാർ ഒന്നിച്ചതോടെ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടാൻ സാധിച്ചു. പ്രതി ഒളിവിൽ കഴിഞ്ഞിരുന്നു സ്ഥലം നിരന്തരമായി മാറ്റിയിരുന്നു. വിവിധ സ്ഥലങ്ങളിലെ നാട്ടുകാരുടെ സഹായത്തോടെ വാട്​സാപ്പ്​ ഗ്രൂപ്പുകളുണ്ടാക്കിയായിരുന്നു പ്രതിക്കായി തെരച്ചിൽ നടത്തിയതെന്നും പിടികൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - 700 police personnel helped arrest rape accused within 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.