കനത്ത മൂടൽ മഞ്ഞും കാഴ്ചക്കുറവും; കൊൽക്കത്തയിൽ 60 വിമാനങ്ങൾ വൈകി

കൊൽക്കത്ത: ദൃശ്യപരത മോശമായതിനാൽ തിങ്കളാഴ്ച കൊൽക്കത്ത വിമാനത്താവളത്തിൽ 60 ഓളം വിമാനങ്ങൾ വൈകിയതായി റിപ്പോർട്ട്. ഇടതൂർന്ന മൂടൽമഞ്ഞ് കാരണം വിമാനത്താവളത്തിൽ രാവിലെ 7 മണി മുതൽ ലോ വിസിബിലിറ്റി നടപടിക്രമങ്ങൾ നടപ്പിലാക്കേണ്ടി വന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. 30 വിമാനങ്ങളുടെ വരവും 30 പുറപ്പെടലും വൈകിയെന്ന് എയർപോർട്ട് ഡയറക്ടർ പറഞ്ഞു. വിമാനത്താവളത്തിന്റെ ടെർമിനലിൽ കുടുങ്ങിയ യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തതായി അദ്ദേഹം അറിയിച്ചു.

രാവിലെ 9 മണിക്കുശേഷം ദൃശ്യപരത മെച്ചപ്പെട്ടുവെന്നും ദുബൈയിൽനിന്ന് കൊൽക്കത്തയിലേക്കുള്ള എമിറേറ്റ്‌സ് വിമാനമാണ് വിമാനത്താവളത്തിൽ ആദ്യം എത്തിയതെന്നും ഡയറക്ടർ അറിയിച്ചു.

അതേസമയം, കനത്ത മൂടൽമഞ്ഞുണ്ടായിട്ടും വിമാന സർവിസുകൾ സാധാരണ നിലയിലായി. ഡൽഹിയുടെ ചില ഭാഗങ്ങളിൽ നേരിയ മഴ പെയ്യുന്നതായും റിപ്പോർട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ ഡൽഹി, യമുനാനഗർ, കുരുക്ഷേത്ര, കർണാൽ, പാനിപ്പത്ത്, രേവാരി (ഹരിയാന) എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

Tags:    
News Summary - Around 60 flights delayed at Kolkata airport due to dense fog, poor visibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.