പാപ്പുവ ന്യൂഗിനിയയിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: പാപ്പുവ ന്യൂഗിനിയയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തെ തുടർന്ന് യു.എസ് ജിയോളജി വകുപ്പ് സുനാമി മുന്നറിയിപ്പ് നൽകി.

കിഴക്കൻ പ്രദേശത്താണ് ഭൂചലനമുണ്ടായതെന്നാണ് ആദ്യ റിപ്പോർട്ട്. 61 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന്റെ 1000 കിലോ മീറ്റർ ചുറ്റളവിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിരന്തരമായി ഭൂകമ്പമുണ്ടാവുന്ന പ്രദേശങ്ങളിലൊന്നാണ് പപ്പുവ ന്യുഗിനിയ. പപ്പുവ ന്യൂഗിനിയയുടെ അയൽരാജ്യമായ ഇന്തോനേഷ്യയിൽ 2004ലുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ സുനാമിയിൽ മേഖലയിൽ 220,000 പേർ മരിച്ചിരുന്നു. ഇന്തോനേഷ്യയിൽ മാത്രം 170,000 പേർക്കാണ് ജീവൻ നഷ്ടമായത്. 

Tags:    
News Summary - 7.6-Magnitude Earthquake Hits East Papua New Guinea, Tsunami Warning Issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.