ജനശതാബ്ദി എക്‌സ്പ്രസിന്റെ എ.സി കോച്ചിൽ പാമ്പ്; സീറ്റിൽ നിന്ന് എഴുന്നേറ്റോടി യാത്രക്കാർ -വിഡിയോ

ജബൽപൂർ: ഭോപ്പാലിൽ നിന്ന് ജബൽപൂരിലേക്ക് വരികയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസിന്റെ എ.സി കോച്ചിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി.

ട്രെയിൻ നർസിങ്പുരിന് സമീപം എത്തിയപ്പോഴാണ് എ.സി കോച്ചിലെ യാത്രക്കാർ ബാഗുകൾ സൂക്ഷിച്ചിരുന്ന റാക്കിന് താഴെ എന്തോ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് പാമ്പാണെന്ന് മനസ്സിലായത്. പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായി ആളുകൾ എഴുന്നേറ്റ് സീറ്റിൽ നിന്ന് ഓടാൻ തുടങ്ങി. ട്രെയിനിനുള്ളിൽ നിന്ന് യാത്രക്കാരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. 

സംഭവത്തെ തുടർന്ന് ട്രെയിൻ അൽപനേരം നിർത്തിയ ശേഷം യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റിയാണ് യാത്ര തുടർന്നത്. രണ്ടു ദിവസം മുമ്പ് ജബൽപൂരിൽ നിന്ന് അംബികാപൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ പാമ്പിനെ കണ്ടിരുന്നു. ഗരീബ് രഥിലെ എസി കോച്ചിലും അഞ്ചടിയോളം നീളമുള്ള പാമ്പിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിൽ അടുത്തിടെ ട്രെയിനുകളിൽ പാമ്പിനെ കാണുന്നത് പതിവായിരിക്കുകയാണ്.

ട്രെയിൻ നിർത്തിയിടുന്ന യാർഡിന് ചുറ്റുമുള്ള കുറ്റിക്കാടുകളാകാം പാമ്പ് കയറികൂടാൻ ഇടവരുത്തുന്നതെന്ന് റെയിൽവേ അധികൃതർ പറയുന്നു. 

Tags:    
News Summary - Snake in AC coach of Janshatabdi Express; Passengers running up from their seats - video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.