സുപോൾ: ബിഹാറിലെ സ്കൂളിൽ കയറി പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ അറസ് റ്റിലായി. മൂന്ന് സ്ത്രീകൾ അടക്കം ഒമ്പതു പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം.
തൊട്ടടുത്ത മറ്റൊരു സ്കൂളിലെ ആൺകുട്ടികൾ തങ്ങളുടെ സ്കൂളിലെ ചുവരിൽ അശ്ലീല കമൻറുകൾ എഴുതിയത് ചോദ്യംചെയ്ത പെൺകുട്ടികളെ ഒരു പറ്റം വരുന്ന സംഘം സ്കൂളിൽ കയറി മർദിക്കുകയായിരുന്നു. ആൺകുട്ടികളുടെ അമ്മമാർ അടക്കമുള്ള രക്ഷാകർത്താക്കൾ സംഘടിച്ചെത്തുകയായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച രാത്രിയോടെതന്നെ മുഴുവൻ പ്രതികളെയും പിടികൂടിയതായി പൊലീസ് സൂപ്രണ്ട് മൃത്യുഞ്ജയ കുമാർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേെര പൊലീസ് കഴിഞ്ഞദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിലെ സൗപോൾ ജില്ലയിലെ പെൺകുട്ടികൾ പഠിക്കുന്ന കസ്തൂർബ സർക്കാർ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു അതിക്രമം നടന്നത്. സ്കൂളിൽ ഒളിച്ചിരുന്ന ചില ആൺകുട്ടികളെ കുറച്ചു പെൺകുട്ടികൾ ചേർന്ന് പിടികൂടുകയും അവരോട് സ്കൂളിൽ നിന്ന് പോവാൻ ആവശ്യപ്പെടുകയും െചയ്തിരുന്നു. എന്നാൽ അവർ അത് നിരസിക്കുകയും പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇതോടെ സ്വയംരക്ഷക്കായി പെൺകുട്ടികൾ ചേർന്ന് ആൺകുട്ടികളെ മർദിക്കുകയായിരുന്നു.
സംഭവം നടന്ന് രണ്ട് മണിക്കൂറിനു ശേഷം വൈകുന്നേരം ഏകദേശം അഞ്ച് മണിയോടുകൂടി ആൺകുട്ടികൾ രക്ഷിതാക്കളേയും ബന്ധുക്കളേയും കൂട്ടി സ്കൂളിലേക്ക് അതിക്രമിച്ചു കയറുകയും പെൺകുട്ടികളേയും അധ്യാപകരേയും മർദിക്കുകയുമായിരുന്നെന്ന് കുട്ടികൾ പറയുന്നു. 34 സ്കൂൾ വിദ്യാർഥിനികൾക്ക് നേരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. 12നും 16നും മേധ്യ പ്രായക്കാരായ പെൺകുട്ടികൾക്കാണ് മർദനമേറ്റത്. ഇവെര സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 22 കുട്ടികൾ പ്രാഥമിക പരിശോധനകൾക്കു ശേഷം ആശുപത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.