രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 9000ത്തിലധികം പേർക്ക്​ കോവിഡ്​,117 മരണം

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,102 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 117പേർ മരിച്ചു​. 15,901 പേർ രോഗം ഭേദമായതിനെ തുടർന്ന്​ ആശുപത്രി വിട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇക്കാര്യമറിയിച്ചത്​.

രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,76,838 ആയി. ഇതിൽ 1,77,266 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 1,03,45985 പേർ അസുഖം ഭേദമായതിനെ തുടർന്ന്​ ആശുപത്രി വിട്ടു. ആകെ 1,53,587 പേരാണ്​ കോവിഡ്​ മൂലം മരണമടഞ്ഞത്​.

ഇതുവരെ രാജ്യത്ത്​ 20,23,809 പേർ കോവിഡ്​ പ്രതിരോധ മരുന്ന്​ സ്വീകരിച്ചു.

Tags:    
News Summary - 9000above covid cases and 117 deaths within 24 hours in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.