മുംബൈ: കോവിഡിനും തോൽപ്പിക്കാനാകാത്ത പോരാട്ടവീര്യത്തിനൊടുവിൽ 98കാരനായ റിട്ടയേർഡ് സൈനികന് രോഗമുക്തി. മുംബൈ സ്വദേശിയായ സിപായി രാമു ലക്ഷ്മൺ സക്പാൽ ആണ് ഗുരുതരാവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന് അതിജീവനത്തിന്‍റെ മാതൃകയായത്.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മുംബൈയിലെ നാവികസേനാ ആശുപത്രിയായ ഐ.എൻ.എച്ച്.എസ് അശ്വിനിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന് ന്യൂമോണിയ വർധിച്ചതോടെ ആരോഗ്യനില അങ്ങേയറ്റം വഷളായിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു. ഒടുവിൽ സ്വാതന്ത്ര്യദിനത്തിൽ കോവിഡ് ടെസ്റ്റ് നെഗറ്റീവാകുകയും ചെയ്തു.
ഇന്ത്യൻ ആർമിയുടെ മഹാർ റെജിമെന്‍റിലാണ് സിപായ് സക്പാൽ ജോലിചെയ്തിരുന്നത്. കോവിഡ് മുക്തനായ അദ്ദേഹത്തിന് നാവിക സേന ആശുപത്രിയിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. സൈനിക വിഭാഗങ്ങളിൽപെട്ടവർക്ക് കോവിഡ് ചികിത്സ ഒരുക്കിയിരിക്കുന്നത് നാവികസേനാ കപ്പലായ ഐ.എൻ.എച്ച്.എസ് അശ്വിനിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.