ചെന്നൈ: തടവുകാർക്ക് അകമ്പടി സേവിക്കുന്നതിനിടെ മദ്യപിച്ചതിന് ചെന്നൈയിൽ പൊലീസ് ഓഫിസർ പിടിയിൽ. സെന്റ് തോമസ് മൗണ്ട് ആംഡ് പൊലീസ് വിങ് സ്പെഷൽ സബ്ഇൻസ്പെക്ടർ ചെന്നൈ സ്വദേശി ലിങ്കേശ്വരനാണ് പിടിയിലായത്.
തടവുകാർക്ക് അകമ്പടി പോകുന്നതിനിടെ പൊലീസ് വാനിനുള്ളിൽ മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന വിഡിയോ പുറത്തായതിനെ തുടർന്നാണ് നടപടി. സിവിൽ വേഷത്തിലായിരുന്നു ഉദ്യോഗസ്ഥൻ നാഹനത്തിലുണ്ടായിരുന്നത്.
പൊലീസ് വാനിനുള്ളിൽ ഡ്രൈവർക്ക് സമീപമുള്ള മെബൈൽ ഫോണിൽ പതിഞ്ഞ വിഡിയോ പുറത്തായതിനെ തുടർന്ന് ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തേ, തടവുകാർക്ക് അനധികൃതമായി മൊബൈൽ ഫോൺ കൈമാറിയതും പണം ആവശ്യപ്പെട്ടതുമടക്കം ഇയാൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. വകുപ്പുതല അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.