മോദി സമൂഹത്തെ ഭിന്നിപ്പിക്കുന്നു; ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നവരുമായി ബന്ധമില്ലെന്ന് ശരദ് പവാർ

പുണെ: നരേന്ദ്ര മോദി സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ പ്രചാരണ പ്രസംഗങ്ങളെ രൂക്ഷമായി വിമർശിച്ച് മുതിർന്ന പ്രതിപക്ഷ നേതാവ് ശരദ് പവാർ. ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടുന്നവരുമായി യാതൊരു ബന്ധവുമില്ലെന്നും എൻ.സി.പി നേതാവ് പറഞ്ഞു. വേർപിരിഞ്ഞ മരുമകൻ അജിത് പവാറുമായുള്ള പോരാട്ടം നടക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പി​ന്‍റെ പശ്ചാത്തലത്തിൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് പവാറി​ന്‍റെ പ്രസ്താവന.

മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുടെ ശിൽപിയായി കണക്കാക്കപ്പെടുന്ന പവാർ, ഭരണകക്ഷിയായ ‘മഹായുതി’ പണമിടപാട് പദ്ധതികൾ ഉൾപ്പെടെയുള്ള ‘ശക്തി’ ഉപയോഗിച്ച് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നുണ്ടെന്ന് ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അതി​ന്‍റെ മോശം പ്രകടനം കാണുന്നു. എന്നാൽ ജനങ്ങൾ അവരെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

നാല് തവണ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പവാർ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ചു. അദ്ദേഹത്തി​ന്‍റെ ‘ബാറ്റൻഗെയിൻ ടു കാറ്റൻഗെയ്ൻ’ മുദ്രാവാക്യം ഉപമുഖ്യമന്ത്രി അജിത് പവാറിനെപ്പോലുള്ള ചില ബി.ജെ.പി നേതാക്കളിൽനിന്നും സഖ്യകക്ഷികളിൽ നിന്നുപോലും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരം വർഗീയ പദപ്രയോഗങ്ങൾക്ക് പേരുകേട്ടയാളാണ് യോഗി ആദിത്യനാഥ്. എന്തുകൊണ്ടാണ് അദ്ദേഹത്തിന് പ്രാധാന്യം നൽകുന്നത്? അദ്ദേഹത്തെ കുറിച്ച് ഒരു വാചകം പോലും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇവരാണ് കാവി വസ്ത്രം ധരിച്ച് അക്രമം നടത്തുന്നത്. വർഗീയതയിലുടെ അവർ രാജ്യത്തോട് ദ്രോഹം ചെയ്യുകയാണ് - പവാർ പറഞ്ഞു.

പ്രതിപക്ഷം സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്നുവെന്നും മോദിയുടെ വിപുലമായ പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശരദ് പവാർ മറുപടി നൽകി. ‘അദ്ദേഹം പ്രധാനമന്ത്രിയാണ്. ചില കാര്യങ്ങൾ പറയുന്നുണ്ട്. ഞങ്ങളുടെ കൂട്ടാളികളെ കുറിച്ച് പറയുന്നത് വളരെ അന്യായമാണ്. അദ്ദേഹം സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തുന്ന പ്രസംഗങ്ങളും ഉന്നയിക്കുന്ന വിഷയങ്ങളും ത​ന്‍റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയാണെന്ന് നിങ്ങൾക്ക് കാണാനാവുമെന്നും പവാർ പറഞ്ഞു.

Tags:    
News Summary - PM Modi 'dividing' society, will have no association with those allied with BJP: Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.