കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബർത്തിയെ അറസ്റ്റ് ചെയ്തു. തന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനെത്തിയ വിദ്യാർഥിനിയെയാണ് സഞ്ജയ് ചക്രവർത്തി പീഡിപ്പിച്ചത്. പണ്ഡിറ്റ് അജയ് ചക്രബർത്തിയുടെ സഹോദരനാണ് സഞ്ജയ് ചക്രവർത്തി.
രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന സഞ്ജയ് ചക്രബർത്തിയെ മുബൈയിലെ ചാരു മാർക്കറ്റ് പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. നവംബർ 18 വരെ സഞ്ജയ് യെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കൊൽക്കത്തയിലെ യോഗ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു സഞ്ജയ് ചക്രബർത്തി പാട്ടുക്ലാസെടുത്തിരുന്നത്. ക്ലാസ് കഴിഞ്ഞ് മറ്റ് കുട്ടികൾ പോയിട്ടും അവിടെ തുടർന്ന സഞ്ജയ് പാട്ടു പഠിക്കാനെത്തിയ 15 കാരിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിലുള്ളത്. പെൺകുട്ടി ബംഗളൂരിൽ രക്ഷിതാക്കൾക്കൊപ്പം സൈക്കോളജിസ്റ്റിന്റെ ചികിത്സയിലാണ്.
ചികിത്സിക്കുന്ന ഡോക്ടറോടാണ് പെൺകുട്ടി പീഡന വിവരം ആദ്യം പറഞ്ഞത്. പിന്നീട് ഇക്കാര്യം മാതാപിതാക്കൾ അറിയുകയും ഇമെയിൽ വഴി പരാതി നൽകുകയുമായിരുന്നു. നോർത്ത് 24 പർഗാനയിലെ ബെൽഖാരിയ പൊലിസ് സ്റ്റേഷനിലായിരുന്നു പരാതി. പിന്നീട് പരാതി ചാരു മാർക്കറ്റ് പൊലീസിന് കൈമാറി. അവരുടെ അന്വേഷണ പരിധിയിൽ ആയതിനാൽ ആയിരുന്നു ഇത്. ഇൻസ്റ്റിറ്റ്യുട്ടിലെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ കുറ്റകൃത്യം നടന്നതായി പൊലീസിന് മനസിലായി. മറ്റ് കുട്ടികളോടും പൊലീസ് സംഭവത്തെ കുറിച്ച് തിരക്കിയപ്പോഴും പരാതി യാഥാർഥ്യമാണെന്ന് മനസിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.