പിയൂഷ്

രാജസ്ഥാനിലെ കോട്ടയിൽ കാണാതായ വിദ്യാർത്ഥിയെ 11 ദിവസത്തിന് ശേഷം കണ്ടെത്തി

ധർമ്മശാല (ഹിമാചൽപ്രദേശ്): രാജസ്ഥാനിലെ കോട്ടയിൽ കാണാതായ വിദ്യാർത്ഥിയെ 11 ദിവസത്തിന് ശേഷം ഹിമാചൽ പ്രദേശിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ പിയൂഷിനെയാണ് (17) ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി കോട്ടയിലെ ഇന്ദ്രവിഹാറിലെ ഹോസ്റ്റലിൽ താമസിച്ച് ഐ.ഐ.ടി-ജെ.ഇ.ഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പീയൂഷ്.

കോട്ടയിലെ എൻട്രൻസ് ക്ലാസിനിടെ, കടുത്ത മാനസിക സംഘർഷം കാരണം നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ വിദ്യാർഥിയുടെ തിരോധാനം കുടുംബാംഗങ്ങൾക്കും അധികൃതർക്കും കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലീസ് സംഘം തിരച്ചിൽ വ്യാപിപ്പിക്കുകയും വിദ്യാർത്ഥിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നതായി മുതിർന്ന പോലീസ് ഓഫീസർ അമൃത ദുഹാൻ പറഞ്ഞു. ഡെറാഡൂണിൽ പിയൂഷിൻ്റെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് വഴിത്തിരിവായത്.

ഒടുവിൽ, കാണാതായ വിദ്യാർത്ഥിയെ കണ്ടെത്താൻ ഡെറാഡൂണിലേക്കും ഹരിദ്വാറിലേക്കും പൊലീസ് സംഘത്തെ അയക്കുകയായിരുന്നു. കോട്ടയിൽ തിരിച്ചെത്തിച്ച ശേഷം വിദ്യാർഥിക്ക് കൗൺസിലിങ് നൽകാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.


Tags:    
News Summary - A student who went missing in Rajasthan's Kota was found after 11 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.