വയസ്സ് കണക്കാക്കാനുള്ള രേഖയായി ആധാർ പരിഗണിക്കാനാവില്ല; നിർണായക വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി: വയസ്സ് കണക്കാക്കാനുള്ള രേഖയായി ആധാർ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. റോഡപകടത്തിൽ മരിച്ചയാളുടെ വയസ് കണക്കാക്കുന്നതിന് ആധാർ വിവരങ്ങൾ ആശ്രയിച്ച് കൊണ്ടുള്ള പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നിർണായക വിധി.

ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജ്വൽ ബഹുയാൻ എന്നിവരടങ്ങുന്ന രണ്ടംഗ സുപ്രീംകോടതി ബെഞ്ചിന്റേതാണ് ഉത്തരവ്. ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ 2018ലെ ഉത്തരവ് മുൻനിർത്തി യു.ഐ.എ.ഡി ആധാർ കാർഡ് ഒരാളുടെ വയസ് മനസിലാക്കുന്നതുളള ആധികാരിക രേഖയല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അപകടത്തിൽ മരിച്ചയാളുടെ വയസ് കണക്കാക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റാണ് ഉപയോഗിക്കേണ്ടതെന്ന് മോട്ടോർ വാഹനനിയമത്തിൽ തന്നെ പറയുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

വാഹനാപകടത്തിൽ മരിച്ചയാൾക്ക് മോട്ടോർ വാഹന ട്രിബ്യൂണൽ നൽകിയ 19.22 ലക്ഷം രുപ നഷ്ടപരിഹാരം 9.22 ലക്ഷമാക്കി കുറച്ചുകൊണ്ടുള്ള ഹൈകോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയിൽ ഹരജിയെത്തിയത്. സ്കൂൾ സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി മോട്ടോർ വാഹന ട്രിബ്യൂണൽ മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ 45 വയസായിരുന്നു ഇയാളുടെ പ്രായം. എന്നാൽ, ആധാർ കാർഡിൽ പ്രായം 47 ആണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം കുറച്ചത്.

Tags:    
News Summary - Aadhaar cannot be considered as a document for calculating age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.