ആ​ധാ​ർ പ്രാ​യം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​യ​ല്ല -മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി

ഭോ​പാ​ൽ: ആ​ധാ​ർ കാ​ർ​ഡ് പ്രാ​യം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​യ​​ല്ലെ​ന്നും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് മാ​ത്ര​മാ​ണെ​ന്നും മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി. മു​ഖ്യ​മ​ന്ത്രി ജ​ൻ ക​ല്യാ​ൺ (സം​ബ​ൽ) യോ​ജ​ന പ​ദ്ധ​തി​യി​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ പ്രാ​യം തെ​ളി​യി​ക്കു​ന്ന​തി​ന് ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കേ​സി​ലാ​ണ് ഹൈ​കോ​ട​തി വി​ധി. ആ​ധാ​ർ പ്രാ​യം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​യ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി​യും വി​വി​ധ ഹൈ​കോ​ട​തി​ക​ളും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​​ടെ ഉ​ത്ത​ര​വു​ക​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജ​സ്റ്റി​സ് ജി.​എ​സ് അ​ഹ്‍ലു​വാ​ലി​യ ചൂ​ണ്ടി​ക്കാ​ട്ടി.

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി ജ​ൻ ക​ല്യാ​ൺ യോ​ജ​ന പ​ദ്ധ​തി​യി​ൽ​നി​ന്ന് ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷി​ച്ച സു​നി​താ സാ​ഹു​വാ​ണ് ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. മ​ര​ണ​സ​മ​യ​ത്ത് ഭ​ർ​ത്താ​വി​​​ന്റെ പ്രാ​യം പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​നു​ള്ള ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ലും അ​ധി​ക​മാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​രു​ന്നു. ഭ​ർ​ത്താ​വി​​ന്റെ പ്രാ​യം ആ​ധാ​ർ രേ​ഖ​പ്ര​കാ​രം ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് പ​രാ​തി​ക്കാ​രി വാ​ദി​ച്ചു. ഈ ​വാ​ദം ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Tags:    
News Summary - Aadhaar is not a document to prove age - Madhya Pradesh High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.