ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രഹസ്യ കോഡ് ഉപയോഗിച്ച് കൃത്രിമം നടത്താമെന്നാണ് ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ആം ആദ്മി പാർട്ടിക്കാരനും, രാഷ്ട്രീയത്തിൽ വരുംമുമ്പ് സോഫ്ട്വെയർ എഞ്ചിനീയറുമായ സൗരവ് ഭരദ്വാജ് വിശദീകരിച്ചത്. ‘കൃത്രിമം’ കാണാൻ തൃണമൂൽ കോൺഗ്രസ്, ജനതാദൾ-യു, ഇടതുപാർട്ടികൾ തുടങ്ങി വിവിധ ദേശീയ പ്രതിപക്ഷ പാർട്ടി പ്രതിനിധികളെ ആം ആദ്മി പാർട്ടി നിയമസഭാ ഗാലറിയിലേക്ക് ക്ഷണിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ട പ്രദർശനമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ സൗരവ് ഭരദ്വാജ് നടത്തിയത്.
യഥാർഥ വോട്ടുയന്ത്രം കമീഷനിൽ നിന്ന് ലഭിക്കാത്തതിനാൽ സ്വന്തമായി വോട്ടുയന്ത്രവും അദ്ദേഹം നിർമിച്ചിരുന്നു. വോട്ടു യന്ത്രത്തിെൻറ മദർ ബോർഡ് 90 സെക്കൻഡു കൊണ്ട് മാറ്റാൻ കഴിയുമെന്ന് സൗരവ് ഭരദ്വാജ് പറഞ്ഞു. രഹസ്യ കോഡ് അറിയുന്നവർക്ക് വോട്ടുയന്ത്രത്തിലെ ക്രമീകരണങ്ങൾ മാറ്റി, ഉദ്ദേശിക്കുന്ന പാർട്ടിക്ക് കൂടുതൽ വോട്ടു കിട്ടുന്ന സജ്ജീകരണം ഏർപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം വിവരിച്ചു.
വോട്ടിങ് യന്ത്രത്തിന് രഹസ്യ കോഡ് നൽകിയാൽ പോൾ ചെയ്യുന്ന എല്ലാ വോട്ടും ഒരു കക്ഷിക്ക് തന്നെ കിട്ടും. പരീക്ഷണമായി കൊണ്ടുവന്ന വോട്ടിങ് യന്ത്രത്തിൽ എ.എ.പി10, ബി.ജെ.പി 3, കോൺഗ്രസ് 2,ബി.എസ്പി 2 എന്നിങ്ങനെ പോൾ ചെയ്യുകയും ഫലം വന്നേപ്പാൾ ബി.ജെ.പിക്ക് 11 േവാട്ടുകളും മറ്റുള്ളവർക്ക് രണ്ട് വോട്ടുകൾ വീതവും ലഭിക്കുന്നത് തൽസമയം എം.എൽ.എ വിശദീകരിച്ചു. വോട്ടിങ്ങ് യന്ത്രങ്ങൾക്ക് പ്രത്യേക കോഡ് നൽകുന്നുണ്ടെന്നും അതിലാണ് കൃത്രിമം കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പോളിങ് അവസാനിച്ചാൽ യന്ത്രങ്ങള്‍ സീൽചെയ്ത് സുരക്ഷാമുറിയിലേക്കാണ് മാറ്റുക. എന്നാല്‍, അതിനു മുമ്പ് തന്നെ കൃത്രിമം നടത്തും. വോട്ടറെന്ന വ്യാജേന ബൂത്തിലെത്തുന്ന ഒരാൾക്ക് വോെട്ടണ്ണുേമ്പാൾ പ്രത്യേക കക്ഷിക്ക് അനുകൂലമാവുന്ന വിധത്തിൽ കോഡ് നൽകാൻ സാധിക്കുമെന്നും ഭരദ്വാജ് വിശദീകരിച്ചു. ഹാക്ക് ചെയ്യാവുന്ന വോട്ടിങ് യന്ത്രത്തിലാണ് നമ്മുെട ജനാധിപത്യം നിലകൊള്ളുന്നതെന്ന് പരിഹസിച്ച ഭരദ്വാജ് രാജ്യത്ത് നിരവധിയിടങ്ങളിൽ ബി.ജെ.പി ഇത്തരം ക്രമക്കേടുകൾ കാണിച്ചാണ് കൂടുതൽ വോട്ടുകൾ നേടുന്നതെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.