ന്യൂഡൽഹി: എയിംസ് ജീവനക്കാരനെ മർദിച്ച കേസിൽ എ.എ.പി എം.എൽ.എ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്. 2016ൽ എയിംസ് സുരക്ഷാ ജീവനക്കാരനെ മർദിച്ചതിനാണ് ശിക്ഷ. തടവ് ശിക്ഷക്ക് പുറമേ അഡീഷണൽ ചീഫ് മെട്രോപൊളിറ്റിൻ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡ്യ ഒരു ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്.
പ്രോസിക്യൂഷൻ കേസ് പ്രകാരം സോംനാഥ് ഭാരതിയും മറ്റ് 300 പേര് ചേർന്ന് എയിംസിന്‍റെ വേലി തകർത്ത് അതിക്രമിച്ച് കടക്കുകയായിരുന്നു. പിഴവുകളില്ലാതെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.
ഐ.പി.സി സെക്ഷൻ 323, 353, 147 വകുപ്പുകൾ പ്രകാരമാണ് കോടതി സോംനാഥ് ഭാരതിയെ ശിക്ഷിച്ചത്. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.