ഗുജറാത്തിൽ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയും മുൻ ടെലിവിഷൻ അവതാരകനുമായ ഇസുദാൻ ഗധ്‍വിക്ക് തോൽവി. ബി.ജെ.പിയിലെ അയർ മുലുഭായ് ഹർദസ്ഭായ് ബേരയാണ് 18,745 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ ജയിച്ചത്. അദ്ദേഹത്തിന് 77834 വോട്ട് ലഭിച്ചപ്പോൾ ഇസുദാൻ ഗധ്‍വിക്ക് 59089 വോട്ടാണ് കിട്ടിയത്. കോൺഗ്രസിലെ അഹിർ വിക്രംഭായ് അർജൻഭായ് 44715 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി.
ജനങ്ങൾക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഗധ്‍വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എ.എ.പി തെരഞ്ഞെടുത്തത്. 16 ലക്ഷം പേർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ 73 ശതമാനം പേർ ഇദ്ദേഹത്തിന് അനുകൂലമായി വോട്ട്ചെയ്തിരുന്നു. കർഷക കുടുംബത്തിൽ ജനിച്ച ഇസുദാൻ ഗധ്‍വി ദ്വാരക ജില്ലക്കാരനാണ്. നിലവിൽ പാർട്ടിയുടെ ദേശീയ ജോയന്റ് ജനറൽ സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.