അഗർതല: ത്രിപുര സന്ദർശനത്തിനെത്തിയ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയുടെ വാഹനത്തിനുനേരെ ബി.െജ.പി പ്രവർത്തകരുടെ ആക്രമണം. അക്രമത്തിെൻറ വിഡിയോ ദൃശ്യങ്ങൾ അഭിഷേക് ബാനർജിതന്നെ ട്വിറ്ററിൽ പങ്കുവെച്ചു.
'ത്രിപുരയിൽ ജനാധിപത്യം ബി.ജെ.പിയുടെ ഭരണത്തിനു കീഴിലാണ്. സംസ്ഥാനത്തെ പുതിയ ഉയരത്തിലെത്തിച്ച മുഖ്യമന്ത്രി ബിപ്ലബ് ദേബിന് അഭിനന്ദനങ്ങൾ' -എന്നായിരുന്നു വിഡിയോ പങ്കുവെച്ച് അഭിഷേക് ബാനർജിയുടെ ട്വീറ്റ്.
ബി.ജെ.പിയുടെ കൊടിപിടിച്ച് റോഡരികിൽ നിൽക്കുന്നവർ വടിയുമായി വാഹനം ആക്രമിക്കുന്നത് വിഡിയോയിൽ കാണാം. ത്രിപുരയിലെ അക്രമം പാർലമെൻറിൽ ചർച്ചയാക്കുമെന്ന് തൃണമൂൽ രാജ്യസഭ എം.പി ഡെറിക് ഒബ്രിയാൻ പറഞ്ഞു.
കഴിഞ്ഞദിവസം, അഭിഷേകിെൻറ ത്രിപുര സന്ദർശനവുമായി ബന്ധെപ്പട്ട് സ്ഥാപിച്ച പോസ്റ്ററുകൾ ബി.ജെ.പി പ്രവർത്തകർ നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യേത്താടെയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ കൂടിയായ അഭിഷേക് എത്തിയത്. 2023ലാണ് ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.