കൊലപാതക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ കൊലപാതകക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഗ്വാളിയോർ സ്വദേശി സണ്ണി എന്ന ബാലകൃഷ്‌ണ ജാതവ് (30) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.

ഞായറാഴ്ച പുലർച്ചെ 5.30ഓടെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെത്തുടർന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഭൂപേന്ദ്ര സിങ് കുശ്വാഹ സ്ഥലത്തെത്തുകയായിരുന്നു.

പൊലീസ് സൂപ്രണ്ട് സമീർ സൗരഭ് , പൊലീസ് സ്റ്റേഷൻ ഇൻ- ചാർജ് ഇൻസ്‌പെക്ടർ രാംബാബു യാദവ് , ഹെഡ് കോൺസ്ട്രബിൾ എന്നിവരെ സസ്‌പെൻഡ് ചെയ്തതായി എ.എസ്.പി അരവിന്ദ് താക്കൂർ അറിയിച്ചു. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എ.എസ്.പി പറഞ്ഞു. മനുഷ്യാവകാശ കമീഷന്റെ മാർഗനിർദേശങ്ങൾ പ്രകാരം സംഭവം മജിസ്‌ട്രേറ്റ് അന്വേഷിക്കും. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. സണ്ണിക്കെതിരെ പല സ്റ്റേഷനുകളിലായി ധാരാളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എ.എസ്.പി കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ മൊറേന പൊലീസ് സൂപ്രണ്ടിനെ പിരിച്ചു വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Tags:    
News Summary - Accused in custody hanged in the lock-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.