ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുകയും കോൺഗ്രസ് നിലപാടിനെ എതിർക്കുകയും ചെയ്ത ആചാര്യ പ്രമോദ് കൃഷ്ണയെ പുറത്താക്കി. അച്ചടക്ക ലംഘനവും പാർട്ടിയെ നിരന്തരം വിമർശിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ നടപടി. ആറുവർഷത്തേക്കാണ് ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ ഉപദേശക സംഘത്തിലെ അംഗമായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണം. 2014ലും 2019ലും യു.പിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ വിജയിക്കാനായില്ല. ഇത്തവണയും തന്നെ കോൺഗ്രസ് സ്ഥാനാർഥിയാക്കുമെന്നായിരുന്നു ആചാര്യ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സീറ്റ് ലഭിക്കാതെ വന്നപ്പോഴാണ് ബി.ജെ.പിയോട് അടുക്കാൻ ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയടക്കമുള്ള ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
അതേസമയം, രാമനെയും രാജ്യത്തെയും കുറിച്ചുള്ള തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോൺഗ്രസുമായി അനുരഞ്ജനത്തിന് തയാറല്ലെന്നും ആചാര്യ പ്രതികരിച്ചു. ശനിയാഴ്ചയാണ് ആചാര്യ പ്രമോദ് കൃഷ്ണയെ കോൺഗ്രസ് പുറത്താക്കിയത്. തന്റെ നിലപാട് അറിയിക്കാൻ വൈകാതെ പത്രസമ്മേളനം വിളിക്കുമെന്നും ആചാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഇൻഡ്യ സഖ്യത്തിന്റെ പിറവി മുതൽ ഓരോരോ രോഗങ്ങൾ കണ്ടുതുടങ്ങി. പിന്നീടത് ഐ.സി.യുവിലായി ഒടുവിൽ വെന്റിലേറ്ററിലും. ഇൻഡ്യ സഖ്യത്തിന് കൂടുതൽ ആയുസുണ്ടാകുമെന്ന് കരുതുന്നില്ല.-എന്നാണ് ആചാര്യ പ്രമോദ് കൃഷ്ണ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.