ചെന്നൈ: സഹോദരിയുടെ അടച്ചുറപ്പില്ലാത്ത കൂരയിൽ അന്തിയുറങ്ങിയ പ്ലസ് ടു വിദ്യാർഥിനിക്കുേനരെ വീണ്ടും ആസിഡ് ആക്രമണം. പത്താം ക്ലാസ് പരീക്ഷക്കിടെ ആസിഡാക്രമണത്തിനു വിധേയയായ കുട്ടി തുടർവിദ്യാഭ്യാസത്തിലൂടെ ജീവിതം തിരിച്ചു പിടിക്കുന്നതിനിടെയാണ് വീണ്ടും ആക്രമിക്കപ്പെട്ടത്.
വാരാന്ത്യഅവധിക്ക് ഗ്രാമത്തിലെ മറ്റൊരുതെരുവിൽ താമസിക്കുന്ന സഹോദരിയുടെ കൂരയിൽ അന്തിയുറങ്ങാൻ എത്തിയതാണ് 17കാരിയായ കുട്ടി. പനയോലകൾ കൊണ്ടു മറച്ച വീടിെൻറ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഉറപ്പില്ലാത്ത മുൻവാതിലിന് സമീപമാണ് ഉറങ്ങാൻ കിടന്നത്. അർധരാത്രി ആരോ ശരീരത്തിൽ സ്പർശിക്കുന്നതു േപാലെ തോന്നി ഉണർന്നപ്പോൾ ഒരാൾ മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ആസിഡൊഴിക്കുകയായിരുന്നെന്ന് നിലക്കോൈട്ട സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന പെൺകുട്ടി പൊലീസിന് മൊഴി നൽകി.
ദിണ്ഡിഗൽ ജില്ലയിലെ നിലക്കോട്ടയിൽ കൊക്കുപട്ടി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. പൊള്ളലേറ്റ കുട്ടി നിലവിളിച്ചതോടെ സഹോദരി ഒാടിയെത്തുേമ്പാൾ ഇരുട്ടത്ത് ഒരാൾ ഒാടുന്നത് കണ്ടിരുന്നു.
സ്വകാര്യആശുപത്രിയിൽ ഉടൻ എത്തിച്ച കുട്ടിെയ ചികിത്സാചെലവ് താങ്ങാനാകാതെ ഞായറാഴ്ച്ചയാണ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. െപാലീസ് കേസെടുത്തു. പത്താംക്ലാസ് പരീക്ഷക്കിടെ കുടിലിെൻറ വരാന്തയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുേമ്പാഴാണ് ആദ്യ ആസിഡാക്രമണം ഉണ്ടായത്. അന്നും ഇന്നും തന്നെ ആക്രമിച്ചത് തടിച്ച ഉയരമുള്ള മനുഷ്യനാണെന്ന് മാത്രമേ കുട്ടിക്ക് അറിയൂവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.