ന്യൂഡൽഹി: സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ ആക്ടിവിസ്റ്റും ക്യാമ്പസ് ഫ്രണ്ട് മുൻ നേതാവുമായ അതിഖുർ റഹ്മാന് കോടതി ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്റസിലേക്കുള്ള യാത്രക്കിടെയാണ് അതീഖിന് അറസ്റ്റിലായത്. അതേസമയം, ജാമ്യം ലഭിച്ചുവെങ്കിലും അതീഖിന് ജയിലിൽ നിന്നും പുറത്തിറങ്ങാനാവില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കുന്നതിനാലാണിത്.
അറസ്റ്റിലാവുമ്പോൾ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അതിഖ്. കഴിഞ്ഞ സെപ്റ്റംബറിൽ അസുഖം മൂർച്ഛിച്ച് ശരീരത്തിന്റെ ഒരുഭാഗം തളർന്നുവെന്ന് കുടുംബം അറിയിച്ചിരുന്നു.പിന്നീട് ചികിത്സക്കായി അദ്ദേഹത്തെ ലഖ്നോവിലെ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗാവസ്ഥ പരിഗണിച്ച് അതീഖിനെ വേഗത്തിൽ മോചിപ്പിക്കണമെന്ന് മാതാവ് അഭ്യർഥിച്ചിരുന്നു.
സിദ്ദീഖ് കാപ്പൻ 28 മാസത്തെ ജയിൽ വാസത്തിനും ഒന്നര മാസത്തെ ഡൽഹിയിലെ കരുതൽ തടങ്കലിനും ശേഷം തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. ജയിൽ ജീവിതത്തിനിടെ സിദ്ദീഖ് കാപ്പന്റെ മാതാവ് മരണപ്പെട്ടിരുന്നു. അവസാനമായി മാതാവിന്റെ മുഖം കാണാൻ പോലും അദ്ദേഹത്തിന് അനുവാദം ലഭിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.