ബിൽകീസ് ബാനു ഐക്യദാർഢ്യറാലിക്ക് മുമ്പ് സന്ദീപ് പാണ്ഡെ കസ്റ്റഡിയിൽ

ഗോ​​ധ്ര: ​സാമൂഹിക പ്രവർത്തകനും മഗ്സാസെ അവാർഡ് ജേതാവുമായ സന്ദീപ് പാണ്ഡെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്ത് വംശഹത്യക്കിടയിൽ ഏഴു കുടുംബാംഗങ്ങൾ കൊല്ലപ്പെടുകയും കൂട്ട ബലാത്സംഗത്തിനിരയാവുകയും ചെയ്ത ബിൽകീസ് ബാനുവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്താനിരുന്ന റാലിക്ക് മുന്നോടിയായാണ് പൊലീസ് നടപടി.

കേസിലെ പ്രതികളെ ​മോചിപ്പിച്ച നടപടിക്കെതിരെയാണ് ബിൽകീസ് ബാനുവിനോട് മാപ്പുപറയുന്ന രീതിയിൽ ഹിന്ദു മുസ്‍ലിം ഏകതാ സമിതിയുടെ ബാനറിൽ തിങ്കളാഴ്ച മുതൽ ഒക്ടോബർ നാല് വരെ മാർച്ച് പ്രഖ്യാപിച്ചിരുന്നത്.

സന്ദീപ് പാണ്ഡെയെയും മറ്റു മൂന്നുപേരെയും ഞായറാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിയെ ഹിന്ദു മുസ്‍ലിം ഏകതാ സമിതി അപലപിച്ചു. 

Tags:    
News Summary - Activist Sandeep Pandey Detained Ahead of March in Solidarity With Bilkis Bano

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.