ബഹിഷ്കരണ ആഹ്വാനം തള്ളി; ഹലാൽ ഇറച്ചി വാങ്ങി സാമൂഹിക പ്രവർത്തകർ

ബംഗളൂരു: കർണാടകയിലെ തീവ്രഹിന്ദുത്വ സംഘടനകൾ നടത്തുന്ന ഹലാൽ വിരുദ്ധ കാമ്പയിനെതിരെ ഹലാൽ ഇറച്ചി വാങ്ങി മുസ്ലിം സമുദായത്തിന് ഐക്യദാർഢ്യവുമായി സാമൂഹിക പ്രവർത്തകർ. മൈസൂരുവിലെ കടകളിലെത്തി ഹലാൽ ഇറച്ചി വാങ്ങിയാണ് കന്നട സാഹിത്യകാരൻ ദേവനുര മഹാദേവയുടെ നേതൃത്വത്തിൽ സാംസ്കാരിക-സാമൂഹിക പ്രവർത്തകർ പിന്തുണച്ചത്. ഉഗാദിക്കുശേഷമുള്ള ദിവസം മാംസാഹാരം കഴിക്കുന്ന പതിവുണ്ട്. ഇതിനായി ഹലാൽ ഇറച്ചി വാങ്ങരുതെന്നായിരുന്നു തീവ്രഹിന്ദുത്വ സംഘടനകളുടെ ആഹ്വാനം.

മൃഗങ്ങളെ ബോധം കെടുത്തിയശേഷം അറുക്കുന്ന ഇറച്ചി വാങ്ങാനും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആഹ്വാനം തള്ളി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭൂരിഭാഗം ജനങ്ങളും ഞായറാഴ്ച ഹലാൽ ഇറച്ചി വാങ്ങി. ഹലാൽ വിരുദ്ധ കാമ്പയിൻ ഇറച്ചി വിൽപനയെ ബാധിച്ചില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ഇതിനിടെയാണ് മൈസൂരുവിലെ ശാന്തിനഗറിൽ കന്നട സാഹിത്യകാരൻ ദേവനുര മഹാദേവ, എഴുത്തുകാരൻ കെ.എസ്. ഭഗവാൻ, സാമൂഹിക പ്രവർത്തകൻ പി. മല്ലേഷ് തുടങ്ങിയ നിരവധി പേർ മുസ്ലിം വ്യാപാരികളുടെ കടകളിൽനിന്ന് ഹലാൽ ഇറച്ചി വാങ്ങി സമുദായ ധ്രുവീകരണത്തിനെതിരെ രംഗത്തെത്തിയത്.  

Tags:    
News Summary - Activists buy halal meat to counter jhatka drive in Mysuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.