നടി മിമി ചക്രബർത്തിക്ക് വ്യാജ കോവിഡ് വാക്സിൻ നൽകിയയാൾ അറസ്റ്റിൽ

കൊൽക്കത്ത: ഐ.എ.എസ് ഓഫിസറായി അഭിനയിച്ച് കോവിഡ് വ്യാജ വാക്സിനേഷൻ കാമ്പുകൾക്ക് നേതൃത്വം നൽകിയയാൾ അറസ്റ്റിൽ. നടിയും തൃണമൂൽ കോൺഗ്രസ് എം.പിയുമായ മിമി ചക്രബർത്തി നൽകിയ പരാതിയിലാണ് ദേബഞ്ജൻ ദേവ് എന്ന കൊൽക്കത്ത സ്വദേശി അറസ്റ്റിലായത്.

മിമി പങ്കെടുത്ത കാമ്പിൽ ഏകദേശം 250 പേർക്ക് വാക്സിൻ നൽകിയിരുന്നു. എം.പിയെ കാമ്പിലേക്ക് ക്ഷണിക്കുമ്പോൾ കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനാണ് കാമ്പ് സംഘടിപ്പിക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്. ട്രാൻസ്ജെൻഡറുകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി നടത്തുന്ന കാമ്പാണെന്ന് കള്ളം പറഞ്ഞാണ് തന്നോട് വരാൻ അഭ്യർഥിച്ചതെന്നും മിമി പറഞ്ഞു.

'കോവിഷീൽഡ് വാക്സിനാണ് ഞാൻ എടുത്തത്. എന്നാൽ കോവിൻ ആപിൽ നിന്നും മെസേജുകളൊന്നും വന്നില്ല. വാക്സിൻ എടുക്കുന്നവരിൽ നിന്നും ആധാർ കാർഡ് വിവരങ്ങൾ ശേഖരിച്ചിരുന്നില്ല. സംശയം തോന്നി പൊലീസിൽ പരാതി നൽകുകയായിരുന്നു' മിമി പറഞ്ഞു.

നീല ബീക്കണും സ്റ്റിക്കറും ഒട്ടിച്ച കാറിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. എക്സ്പയറി ഡേറ്റ് കഴിഞ്ഞ വാക്സിനുകളാണോ ഇയാൾ നൽകിയത് എന്നും പരിശോധിക്കുന്നുണ്ട്. കൊൽക്കത്ത പൊലീസ് ഡിറ്റക്ടീവ് ഡിപ്പാർട്ട്മെന്‍റാണ് കേസ് അന്വേഷിക്കുന്നത്. 

Tags:    
News Summary - Actor-MP Mimi Chakraborty Gets Covid Jab At "Fake" Drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.