റാഞ്ചി: നവംബർ 13നും 20നുമായി രണ്ട് ഘട്ടങ്ങളിലായാണ് ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ്. നവംബർ 23ന് ഫലമറിയാം. നിലവിലെ മന്ത്രിസഭയുടെ കാലാവധി 2025 ജനുവരി അഞ്ചിനാണ് അവസാനിക്കുക. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങളും പുറത്തുവന്നു.
സംസ്ഥാനത്തെ ഏറ്റവും സമ്പന്നനായ സ്ഥാനാർഥിക്ക് 400 കോടിയുടെ ആസ്തിയാണുള്ളത്. അതുപോലെ ഏറ്റവും ദരിദ്രനായ സ്ഥാനാർഥിയുടെ കൈവശം 100 രൂപയാണുള്ളത്. സമാജ് വാദി പാർട്ടിയുടെ ആഖ്വിൽ അഖ്തർ ആണ് ആ സമ്പന്ന സ്ഥാനാർഥി. ധൻവാറിൽ മത്സരിക്കുന്ന ആഖ്വിലിന്റെ എതിരാളി സ്വതന്ത്ര സ്ഥാനാർഥിയായ നിരഞ്ജൻ റോയ് ആണ്. 137 കോടി ആസ്തിയുള്ള നിരഞ്ജൻ ആണ് സമ്പന്നസ്ഥാനാർഥികളടെ പട്ടികയിൽ രണ്ടാമത്.
തെരഞ്ഞെടുപ്പ് കമീഷന്റെ പട്ടികയനുസരിച്ച് രണ്ടാംഘട്ടത്തിൽ മത്സരിക്കുന്ന 522 സ്ഥാനാർഥികളിൽ 127പേർ കോടിപതികളാണ്. ബി.ജെ.പിയാണ് ഏറ്റവും കൂടുതൽ കോടിപതികളെ കളത്തിലിറക്കിയത്. ഝാർഖണ്ഡ് പീപ്ൾസ് പാർട്ടിയുടെ ഇലിയാൻ ഹൻസ്ദകിന് ഒരു രൂപയുടെ ആസ്തി പോലുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.