പനാജി: പൂനം പാണ്ഡെ നൽകിയ ലൈംഗിക പീഡന കേസിൽ ഭർത്താവ് സാം ബോംബെക്ക് ജാമ്യം. ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് പൂനം ഭർത്താവിനെതിരെ പരാതി നൽകിയത്. തുടർന്ന് ഇയാളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു.
ഷാനൂർ ഓഡിയിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് നടിയുടെ ഭർത്താവിന് ജാമ്യം അനുവദിച്ചത്. 20,000 രൂപ സാമിനോട് ജാമ്യത്തുകയായി കെട്ടിവെക്കാനും നിർദേശിച്ചിട്ടുണ്ട്.
ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് തിങ്കളാഴ്ച നൽകിയ പരാതിയിൽ പൂനം ചൂണ്ടിക്കാട്ടിയിരുന്നത്. ദക്ഷിണ ഗോവയിലെ കാനകോന ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അടുത്ത നാല് ദിവസം പൊലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്യാൻ സാമിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പൂനം പാണ്ഡെയുടെ മെഡിക്കൽ ടെസ്റ്റുകൾ നടത്താനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.