ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമാതാവാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനാവാല. കോവിഷീൽഡ് വാക്സിന്‍റെ ലക്ഷക്കണക്കിന് ഡോസുകളാണ് സെറം ഇന്‍റ്്സ്റ്റിറ്റ്യൂട്ട് ഇപ്പോൾ വിറ്റഴിക്കുന്നത്. എന്നാൽ പൂനാവാല ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു ലക്ഷ്വറി ഇടപാടിന്‍റെ പേരിലാണ്. ലണ്ടനിലെ മേഫെയറിലെ അപ്പാർട്ട്മെന്‍റിന് ഇദ്ദേഹം നൽകുന്ന വാടക കേട്ട് ഞെട്ടിയിരിക്കുകയാണ് ജനം. മാസത്തിൽ രണ്ടരക്കോടിയോളം രൂപയാണ് ഇദ്ദേഹം വാടകയിനത്തിൽ നൽകുന്നത്. അതായത് ആഴ്ചയിൽ 50, 000 പൗണ്ട്.(68,000 ഡോളർ).
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യ ലിമിറ്റഡ് സി.ഇ.ഒ അഡാർ പൂനാവാല വീട് വാടകക്കെടുത്തിരിക്കുന്നത് പോളിഷ് കോടീശ്വരനായ ഡൊമിനിക്ക കുൽചിക്കിൽ നിന്നാണ്. പരമരഹസ്യമായാണ് ഇടപാട് നടന്നിട്ടുള്ളത്. പരിസരത്തെ ഏറ്റവും വലിയ കെട്ടിടമാണ് കൊട്ടാരസമാനമായ ഈ വീട്. ലണ്ടനിലെ ഏറ്റവും മനോഹരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിന്‍റെ വലുപ്പം 25,000 സ്ക്വയർ ഫീറ്റാണ്. സാധാരണ കാണുന്ന ഇംഗ്ളീഷ്് വീടുകളേക്കാൾ 24 ഇരട്ടി വലുപ്പം. കൊട്ടാരത്തോടൊപ്പം ഗസ്റ്റ് ഹൗസുമുണ്ട്. വീടിന് പിന്നിൽ രഹസ്യ ഉദ്യാനവുമുണ്ട്. ഇവിടെ താമസിക്കുന്നവർക്ക് മാത്രം പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
എന്നാൽ ഈ ഇടപാടിനെക്കുറിച്ച് പ്രതികരിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് വക്താവും കുൽച്നിക്കിന്‍റെ വക്താവും വിസമ്മതിച്ചു. ബ്രെക്സിറ്റ്, കോവിഡ് മഹാമാരി എന്നിവയെ തുടർന്ന് ലക്ഷ്വറി ഹോം മാർക്കറ്റിന് സെൻട്രൽ ലണ്ടനിൽ ഉണ്ടായ വിലയിടിവ് പരിഹരിക്കാൻ ഈ ഡീലിന് കഴിയുമെന്നാണ് ബിസിനസ് രംഗത്തെ വിദ്ഗ്ധർ കരുതുന്നത്.
ലോകത്തിലെ തന്നെ ധനികരായ കുടുംബങ്ങളിലൊന്നാണ് പൂനാവാലയുടേത്. തനിക്ക് ഒരു രണ്ടാം വീട് ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും അത് ലണ്ടനിലായിരിക്കുമെന്ന് നേരത്തേ നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വെസ്റ്റ് മിനിസ്റ്ററിലെ ലണ്ടൻ യൂണിവേഴ്സിറ്റിയിലായിരുന്നു പൂനാവാല പഠിച്ചത്. നേരത്തേ മേഫെയറിൽ ഒരു ഹോട്ടൽ വാങ്ങാനും ഇദ്ദേഹം ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.