മുംബൈ: മറ്റുള്ളവരെ അപഹാസ്യരാക്കാനുംആക്ഷേപിക്കാനും മാത്രം സമൂഹ മാധ്യമം ഉപയോഗിക്കുന്നവർക്ക് പുണെയിൽ നിന്നൊരു നല്ല പാഠം. വെറുമൊരു ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒന്നേകാൽ ലക്ഷം സ്ത്രീകൾക്ക് താങ്ങും തണലുമായി മാറിയിരിക്കുകയാണ് ആധുനിക പ്രകാശ് എന്ന വീട്ടമ്മ. മുലയൂട്ടുന്ന അമ്മമാർക്ക് ഒരു കൈത്താങ്ങായി 2013ൽ ആരംഭിച്ച ബി.എസ്.ഐ.എം എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ഇന്ന് ലോകം അംഗീകരിക്കുന്ന 'സമൂഹ'മായി മാറിയിരിക്കുന്നത്.
''എെൻറ കുഞ്ഞിനെ മുലയൂട്ടുന്ന സമയം അനുഭവിച്ച ഏകാന്തതയിൽനിന്നാണ് ഇത്തരമൊരു ആശയം തോന്നിയത്. സമാന ക്ലേശം അനുഭവിക്കുന്നവരെക്കുറിച്ച് അറിയാൻ ഏറ്റവും എളുപ്പ മാർഗം ഫേസ്ബുക്കാണെന്ന് തിരിച്ചറിഞ്ഞതോടെ ബി.എസ്.ഐ.എം പിറന്നു. ഏഴു വർഷം പിന്നിടുേമ്പാൾ ഇന്നത് വെറും കൂട്ടായ്മ മാത്രമല്ല, സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ 24 മണിക്കൂറും സുപ്രധാന ഇടപെടലുകൾ നടത്തുന്ന ഒരു വലിയ സമൂഹമാണ്'' -ആധുനിക പ്രകാശ് പറഞ്ഞു.
മിക്ക സ്ത്രീകൾക്കും കുഞ്ഞിനെ മുലയൂട്ടുന്നതിെൻറ ഗുണങ്ങൾ അറിയില്ല. യഥാർഥത്തിൽ സ്തനാർബുദം, ഗർഭപാത്രത്തിലെ അർബുദം തുടങ്ങിയ രോഗങ്ങളെ മുലയൂട്ടലിലൂടെ തടയാം. നേരത്തേ ഷോപ്പിങ് മാളുകളിലും മറ്റും മുലയൂട്ടാൻ അമ്മമാർക്ക് സൗകര്യമില്ലായിരുന്നു. അത് വീട്ടിൽ ചെയ്യേണ്ടതല്ലേ എന്നായിരുന്നു കമൻറ്. തുടർന്ന് അമ്മമാരുടെ മുലയൂട്ടൽ അവകാശത്തിനായി ബി.എസ്.ഐ.എം ഫ്രീഡംടുനഴ്സ് എന്ന ഹാഷ്ടാഗിൽ പുതിയൊരു കാമ്പയിന് തുടക്കമിട്ടു. അതും വൻ വിജയമായിരുന്നുവെന്നും ആധുനിക കൂട്ടിച്ചേർത്തു.
2018ൽ ഫേസ്ബുക്ക് നടത്തിയ കമ്യൂണിറ്റി ലീഡർഷിപ് പ്രോഗ്രാമിലേക്ക് (എഫ്.സി.എൽ.പി) തിരഞ്ഞെടുക്കപ്പെട്ട ആറ് ലോകനേതാക്കൾക്കിടയിൽ ആധുനികയുമുണ്ടായിരുന്നു. ഏഷ്യൻ ഉപഭൂഖണ്ഡത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയും ഇവരാണ്. 2019ൽ കേന്ദ്ര ശിശുവികസന വകുപ്പ് മന്ത്രാലയത്തിെൻറ വെബ് വണ്ടർ വുമൺ പുരസ്കാരവും ഔട്ട്ലുക്ക് പോഷൻ പുരസ്കാരവും ആധുനികയെ തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.