കേന്ദ്രസർക്കാറിന് കീഴിലുള്ള മൈസൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് 2021-22 വർഷത്തെ വിവിധ ഡിഗ്രി, പി.ജി, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം, പ്രോസ്പെക്ടസ് www.aiishmysore.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഓൺലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം.
ഓൾ ഇന്ത്യ ഓൺലൈൻ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന കോഴ്സുകൾ ഇവയാണ്. ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാതോളജി (BASLP), സീറ്റുകൾ 68, പഠനകാലാവധി 4 വർഷം, പ്രതിമാസ സ്റ്റൈപൻഡ് 800 രൂപ.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി/കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എം.എസ്.സി (ഓഡിയോളജി) 40, രണ്ടുവർഷം. യോഗ്യത: BASLP/BSC സ്പീച്ച് & ഹിയറിങ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. എം.എസ്.സി സ്പീച്ച്-ലാംഗ്വേജ് പാതോളജി 40, രണ്ടുവർഷം, തൊട്ട് മുകളിലേതുപോലെ തന്നെ.
ഈ കോഴ്സുകൾക്കുള്ള അപേക്ഷാഫീസ് 900 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 700 രൂപ മതി. അപേക്ഷ ഓൺലൈനായി ജൂൺ 10നകം സമർപ്പിക്കാം. ഓഫ്ലൈൻ എൻട്രൻസ്/നോൺ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന കോഴ്സുകൾ- എം.എഡ് സ്പെഷൽ എജുക്കേഷൻ (ഹിയറിങ് ഇംപെയർമെൻറ് 22, രണ്ടുവർഷം, ബി.എഡ് സ്പെഷൽ എജുക്കേഷൻ (എച്ച്.ഐ) 22, രണ്ടുവർഷം. പി.ജി ഡിപ്ലോമ കോഴ്സുകൾ-ക്ലിനിക്കൽ ലിംഗ്വിസ്റ്റിക്സ് ഫോർ സ്പീച്ച് ലാംഗ്വേജ് പാതോളജി 12, ഒരുവർഷം; ഫോറൻസിക് സ്പീച്ച് സയൻസസ് & ടെക്നോളജി 12, ഒരുവർഷം.
അഗ്മെേൻററ്റീവ് & ആൾട്ടർനേറ്റീവ് കമ്യൂണിക്കേഷൻ 22, ഒരുവർഷം, ഓഡിറ്ററി ഹെർബൽ തെറപ്പി 12, ഒരുവർഷം.
ആർ.സി.ഐ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന കോഴ്സുകൾ: ഡിപ്ലോമ ഇൻ ഹിയറിങ് എയ്ഡ് ആൻഡ് ഇയർമോൾഡ് ടെക്നോളജി-28, ഒരുവർഷം, ഏർളി ചൈൽഡ്ഹുഡ് സ്പെഷൽ എജുക്കേഷൻ (HI) ഒരുവർഷം; ഹിയറിങ് ലാംഗ്വേജ് & സ്പീച്ച് 28, ഒരുവർഷം.
അപേക്ഷാഫീസ് 600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗത്തിന് 400 രൂപ മതി. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ മുതലായ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. നിർദിഷ്ട ഫോറത്തിൽ തയാറാക്കിയ അപേക്ഷ ജൂലൈ 20 വരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.